മലബാറി ഇനം ആടുകളെ വളര്‍ത്തല്‍: കേരളത്തിന്റെ തനത് ജനുസ്സ് എന്ന് പറയാവുന്ന ഇനം ആടുകളാണ് തലശ്ശേരി, അല്ലെങ്കില് മലബാറി ഇനം ആടുകള്. കേരളത്തിലെ കാലാവസ്ഥയ്ക്ക് അനുകൂലമാണെന്നതിനാല് തന്നെ കര്ഷകരോട് മലബാറി ഇനം ആടുകളെ വളര്ത്താനായാണ് ശുപാര്ശ ചെയ്യാറുളളത്. മലബാറി ആടിന്റെ ഏറ്റവും വലിയ പ്രത്യേകത കീഴ്താടി വരെ തൂങ്ങിക്കിടക്കുന്ന അതിന്റെ ചെവിയാണ്. എന്നാല് ഈ ചെവിയ്ക്ക് മടക്കുണ്ടാകുന്നത് നല്ലയിനം ആടുകളുടെ ലക്ഷണമല്ല. കൂടാതെ നല്ലയിനം ആടുകളുടെ ചെവി ചെറിയ ശബ്ദം കേള്ക്കുമ്പോള് മുകളിലേക്ക് പൊങ്ങുന്നതായി കാണാം. ചിലയിനം മലബാറി ആടുകള്ക്ക് കിങ്ങിണിയും ഉണ്ടാകും. എല്ലാ നിറത്തിലും ഇവയെ കാണാം. ഒരു പ്രസവത്തില് പരമാവധി നാല് വരെ കുഞ്ഞുങ്ങളുണ്ടാകുമെന്നതും, വര്ഷത്തില് 180 ദിവസം പാല് ലഭിക്കുമെന്നതുമാണ് ഈ ഇനം വളര്ത്തുന്നത് പ്രോത്സാഹിപ്പിക്കാനുളള കാരണം. ജനിച്ചത് മുതല് 90 ദിവസം പാല് നല്കി കുഞ്ഞുങ്ങളെ വളര്ത്തുകയാണെങ്കില് നല്ല ആരോഗ്യമുളള ആട്ടിന്കുഞ്ഞുങ്ങളെയും ലഭിക്കും.
| Comment | Author | Date |
|---|---|---|
| Be the first to post a comment... | ||
Copyright © 2026 Reliance Foundation. All Rights Reserved. Terms & Conditions. Privacy Policy.