റിലയന്‍സ് ഫൗണ്ടേഷൻ നെറ്റ്ഫിഷുമായി ചേര്‍ന്ന് നല്‍കുന്ന നിര്ദേശങ്ങള്‍. മത്സ്യബന്ധന ഹാര്‍ബറില്‍ മലിനീകരണം ഒഴിവാക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍: ഗുണനിലവാരമുള്ള മത്സ്യം ഉൽപ്പാദിപ്പിക്കുന്നതിന് തുറമുഖത്തിന്‍റെ ശുചിത്വം വളരെ പ്രധാനമാണ്.
ഹാർബറിലും ഹാർബർ പരിസരത്തും 30 മൈക്രോണിൽ താഴെഉള്ള പ്ലാസ്റ്റിക്കുകൾ ഉപയോഗിക്കരുത്.
എല്ലാ പെട്ടികളും വൃത്തിയാക്കി അണുവിമുക്തമാക്കുക.
പാത്രങ്ങളും ഉപകരണങ്ങളും വൃത്തിയാകുന്നത് അതിനായി നിഷ്കര്‍ഷിച്ചിട്ടുള്ള സ്ഥലത്ത് മാത്രമേ ചെയ്യാവൂ.
ഹാർബർ പ്രവര്‍ത്തി സമയം കഴിഞ്ഞ് ദിവസവും ഡിറ്റർജന്റുകൾ ഉപയോഗിച്ച് കഴുകണം.
മത്സ്യവും ഡെക്കും തീരത്തിനടുത്തുള്ളതോ തുറമുഖത്തില്‍നിന്നുള്ള കടല്‍ ജലം ഉപയോഗിച്ചോ കഴുകാൻ പാടില്ല.
മത്സ്യം ലേലത്തിൽ വെക്കുന്നത് അതിനായി രൂപകൽപ്പന ചെയ്ത വൃത്തിയാക്കിയ സ്ഥലത്ത് അല്ലെങ്കിൽ വൃത്തിയുള്ള പ്ലാസ്റ്റിക് ഷീറ്റില്‍ മാത്രം ചെയ്യുക. മത്സ്യം ഒരിക്കലും തറയുമായി ചേര്‍ന്ന് ഇരിക്കാന്‍ പാടില്ല.
ലേലത്തിനു ശേഷം ഉടൻതന്നെ മത്സ്യം ലേല ഹാളിൽ നിന്ന് നീക്കം ചെയ്യുക.
മത്സ്യം മുറിക്കുക, വൃത്തിയാക്കുക, സംസ്കരിക്കുക എന്നീ പ്രവര്‍ത്തികള്‍ തുറമുഖത്ത് ചെയ്യാൻ പാടില്ല.
മാലിന്യങ്ങൾ നിക്ഷേപിക്കുന്നത് അതിനായി നിഷ്കര്‍ഷിച്ചിട്ടുള്ള സ്ഥലത്ത് മാത്രം ചെയ്യുക.
| Comment | Author | Date |
|---|---|---|
| Be the first to post a comment... | ||