പശുക്കളിലെ കുരലടപ്പന്‍ രോഗം തൊണ്ടയെ ബാധിക്കുന്ന ഒരു രോഗം ആണ്. മഴക്കാലങ്ങളില്‍ ആണ് ഈ രോഗം പൊതുവേ കാണുന്നത്. ഇത് ഒരു ബാക്ടീരിയ കാരണം ഉണ്ടാകുന്ന രോഗം ആണ്. ഇതിന്‍റെ പ്രധാന ലക്ഷണം തീറ്റ എടുക്കാന്‍ മടി കാണിക്കുക, പെട്ടന്ന് ശരീരോഷ്മാവ് കൂടുക, പശു നിന്നിടത്ത് നിന്നും മാറാന്‍ മടി കാണിക്കുക എന്നിവയാണ്. മൂക്കില്‍ കൂടി ആദ്യം ചെറിയ രീതിയില്‍ ശ്രവങ്ങള്‍ വരികയും പിന്നീട് രോഗം മൂര്‍ച്ഛിക്കുന്നതിന് അനുസരിച്ച് കഫത്തോട് കൂടിയ ശ്രവങ്ങള്‍ ധാരാളം ആയി വരികയും വായില്‍ നിന്നും നുരയും പതയും വരികയും ചെയ്യും. കഴുത്തില്‍ നീര്‍ക്കെട്ട് ഉണ്ടായി തടിച്ചു വരികയും ചെയ്യും. വായുവില്‍ കൂടെയും തീറ്റ വഴിയും ശ്രവങ്ങള്‍ വഴിയും ഈ രോഗം പകരും. രോഗം വന്നാല്‍ സള്‍ഫാ മരുന്നുകള്‍ ആണ് ഭലപ്രദം, ഈ രോഗം വരാതെ ഇരിക്കാന്‍ ഉള്ള പ്രതിരോധ കുത്തിവെപ്പുകള്‍ ലഭ്യമാണ് ഇത് 6 മാസം ഉള്ള കന്നു കുട്ടികള്‍ക്ക് എടുക്കുകയും വലിയ പശുക്കള്‍ക്ക് എല്ലാ വര്‍ഷവും കാലവര്‍ഷത്തിന് മുന്‍പ് എടുക്കുകയും വേണം.
| Comment | Author | Date |
|---|---|---|
| Be the first to post a comment... | ||
Copyright © 2026 Reliance Foundation. All Rights Reserved. Terms & Conditions. Privacy Policy.