പശുക്കള്‍ക്ക് ഏറ്റവും പ്രധാനം പോഷക സമൃദ്ധമായ പച്ചപ്പുല്ല് ആണ്. പശുക്കളുടെ ആമാശയത്തിലെ പ്രോട്ടോസോവ പച്ചപുല്ലിനെ വിഘടിപ്പിച്ച് ശരീരത്തിന് ആവശ്യമായ പ്രോട്ടീന്‍, കര്‍ബോ ഹൈഡ്രേറ്റ്, മറ്റ് ധാതുലവണങ്ങള്‍ ഉള്‍പ്പെടെ ഉല്‍പാതിപ്പിക്കുന്നു. ശരീരത്തിന്‍റെ ഭാരം അനുസരിച്ച് 20-25 കിലോ പച്ചപ്പുല്ല് ആണ് ഒരു പശുവിന് വേണ്ടി വരുന്നത്. HF ഇനങ്ങള്‍ക്ക് 30-35 കിലോ വരെ പച്ചപ്പുല്ല് ഒരു ദിവസം ആവശ്യമാണ്. പച്ചപ്പുല്ല് നാടന്‍ ഇനങ്ങളും CO3, CO4 പോലെ ഉള്ള പോഷക സമൃദ്ധമായ പച്ചപ്പുല്ല് ഇനങ്ങളും ഉണ്ടാകും ഇത്തരം പുല്ല് ആയിരിയ്ക്കും കൂടുതല്‍ ഉത്തമം. ശരീരത്തിന്‍റെ പ്രവര്‍ത്തനത്തിന് മാംസ്യം, കര്‍ബോ ഹൈഡ്രേറ്റ്, ഫാറ്റ്, ധാതു ലവണ മിശ്രിതം, വൈറ്റമിന്‍സ് എന്നിവ ആവശ്യമാണ്. പാല്‍ ഉല്‍പാതനം വര്‍ദ്ധിപ്പിക്കുന്നതിനും തളയുടെയും കുട്ടിയുടെയും ശെരിയായ വളര്‍ച്ചക്കും പോഷകങ്ങള്‍ ശെരിയായ അളവില്‍ ആവശ്യമാണ്. ഇതിനായി തീറ്റ മിശ്രിതങ്ങള്‍ വാങ്ങി കൊടുക്കുന്നതു അത്യാവശ്യമാണ്. പശുവിന് 1 ലിറ്റര് പാലിന് 400 ഗ്രാം കാലിത്തീറ്റ കൊടുക്കണം. കൂടുതല്‍ പാല്‍ ഉല്‍പാതനം ഉള്ള പശുക്കള്‍ക്ക് 25 ഗ്രാം വരെ കാല്‍സ്യം അടങ്ങിയ ധാതു ലവണ മിശ്രിതം കൊടുക്കാം.
| Comment | Author | Date |
|---|---|---|
| Be the first to post a comment... | ||