ആടുകളുടെ തീറ്റക്രമം

ആടുകള്‍ക്ക് കൊടുക്കേണ്ട തീറ്റ പൊതുവേ രണ്ടായി തിരിക്കാം ഒന്നു ഖരാഹാരവും മറ്റൊന്നു പരുഷാഹാരവും. പരുഷാഹാരമായി പുല്ല് ഇലകള്‍ എന്നിവ 5 കിലോ വരെ ഒരു ആടിന് നല്കാം. ആടുകളെ അഴിച്ചു വിട്ടു വളര്‍ത്തിയാല്‍ അവയ്ക്കു ആവശ്യമുള്ള തീറ്റകള്‍ തനിയെ കണ്ടെത്തി കഴിക്കുന്നതിലൂടെ ശരീരത്തിനു വേണ്ട പോഷകങ്ങള്‍ ലഭിക്കും. ശരീര പ്രവര്‍ത്തനത്തിന് 3-5 ലിറ്റര് വരെ ജലം ആവശ്യമാണ്, ധാതു ലവണ മിശ്രിതം ആവശ്യം അനുസരിച്ചു കൊടുകുക, പാല്‍ ഉല്‍പാതനം ഉള്ള ആടുകള്‍ക്കും പ്രസവിക്കാറായ ആടുകള്‍ക്കും ധാതു ലവണ മിശ്രിതം കൂടുതല്‍ നല്കുക. വാങ്ങി നല്‍കുന്ന തീറ്റ നല്കുമ്പോള്‍ അതില്‍ പ്രോട്ടീന്‍, കാര്‍ബോ ഹൈഡ്രേറ്റ്, കൊഴുപ്പ്, പോഷകങ്ങള്‍ ഇവ എല്ലാം അടങ്ങിയിട്ടുണ്ട്. ഇത്തരം തീറ്റ വളര്‍ച്ച എത്തിയ കറക്കുന്ന ആടുകള്‍ക്ക് 400 ഗ്രാം വരെയും കറവ ഇല്ലാത്ത ആടുകള്‍ക്ക് 300 ഗ്രാം വരെയും ദിവസം കൊടുക്കാം. CO3, CO4 പോലുള്ള പുല്ലുകള്‍ പ്ലാവിന്‍റെ ഇല എന്നിവ തീറ്റയായി നല്കാം.

Content Files
Content Comments
Likes Dislikes
Comment Author Date
Be the first to post a comment...
Content Tags