പോഷക മൂല്ല്യം ഉള്ള ഭക്ഷണം കഴിക്കുന്ന ആടുകള്‍ 6 മാസം കൊണ്ട് ശെരിയായ വളര്‍ച്ച എത്തും. തള്ള ആടിന്‍റെ തൂക്കത്തിന്‍റെ മൂന്നില്‍ രണ്ടു തൂക്കം എത്തിയാല്‍ പ്രചനനം നടത്താം. മലബാറി ഇനം ആട് ആണ് കേരളത്തിലെ കാലാവസ്ഥക്ക് ഏറ്റവും മികച്ചത്, ഇത്തരം ആടുകളെ സെപ്ടെംബര് ഒക്ടോബര്‍ മാസവും മാര്‍ച്ച് ഏപ്രില് മാസവും പൊതുവേ മദി ലക്ഷണം കാണും. അങ്ങനെ കാണിക്കുന്ന സമയം ആദ്യത്തെ 2 മദി ലക്ഷണം കഴിഞ്ഞ ശേഷം മൂനാമത്തെ മദി ലക്ഷണത്തില്‍ ഇണ ചേര്‍ക്കാം. മദി ലക്ഷണം ആയി പ്രത്യേക രീതിയില്‍ കരയുക, അഴുക്ക് പോകുക, വാല്‍ ആട്ടികൊണ്ട് ഇരിക്കുക, ഈറ്റം തടിച്ച് ഇരിക്കുകയും റോസ്സ് നിരത്തില്‍ കാണുകയും ചെയ്യുക, മറ്റ് ആടുകളുടെ മുകളില്‍ ചാടി കയറാന്‍ ശ്രമിക്കുക എന്നിവ കാണാം. ലക്ഷണം കണ്ടാല്‍ 19-20 ദിവസത്തിന് ശേഷം വീണ്ടും ലക്ഷണം കണ്ടാല്‍ മദി ലക്ഷണം തന്നെ ആണ് എന്നു ഉറപ്പിച്ച് പ്രചനനം നടത്താം. മഡ് ലക്ഷണം കാണിക്കുന്നില്ല എങ്കില്‍ നല്ല ഭക്ഷണവും കാലാവസ്ഥയും ഒരുക്കണം കൂടാതെ മുട്ടന്‍ ആടിന്‍റെ സാമീപ്പ്യം ഒരുക്കുകയും വേണം എന്നാല്‍ കൂടുതല്‍ കാലത്തേക്ക് സ്ഥിരമായി മുട്ടന്‍ ആടിന്‍റെ സാമീപ്പ്യം ഉള്ളത് മദി ലക്ഷണം കാണിക്കാതെ ഇരിക്കാന്‍ വഴി ഒരുക്കും.
| Comment | Author | Date |
|---|---|---|
| Be the first to post a comment... | ||
Copyright © 2026 Reliance Foundation. All Rights Reserved. Terms & Conditions. Privacy Policy.