മത്സ്യങ്ങള്‍ ശെരിയായ ഗുണനിലവാരത്തില്‍ കൈകാര്യം ചെയ്താല്‍ മാത്രം ആണ് മികച്ച വില ലഭിക്കുന്നത്. മത്സ്യം പിടിച്ച ഉടനെ ബോട്ടിന്‍റെ ഡെക്കില്‍ ഇടുംബോള് അതില്‍ മണ്ണെണ്ണ, ഡീസല്‍ മുതലായ പദാര്‍ഥങ്ങള്‍ കലരാതെ ശ്രദ്ധിയ്ക്കണം. ഇതിനായി ബോട്ടിന്‍റെ ഡെക്ക് കഴുകി വൃത്തിയാക്കിയിരിക്കണം. ചില മത്സ്യങ്ങള്‍ വേഗം കേടു വരും അതില്‍ നിന്നും മറ്റ് മത്സ്യങ്ങളും കേടാകും അതിനാല്‍ ഇവയെ തരം തിരിച്ചു വെക്കണം. പിടിച്ച മത്സ്യങ്ങള്‍ അധിക നേരം സൂര്യ പ്രകാശം കൊണ്ടാലും നല്ലത് അല്ല അതിനാല്‍ പിടിച്ച ഉടനെ തന്നെ ഐസ് ഇട്ടു വെക്കാന്‍ സൂക്ഷിയ്ക്കുന്ന സ്ഥലത്തേക് മാറ്റണം. വലിയ മത്സ്യങ്ങള്‍ പിടിക്കുന്ന സമയത്ത് മറ്റ് വഴി ഇല്ല എങ്കില്‍ കൂടുതല്‍ നേരം കേടാകാതെ ഇരിക്കാന്‍ അവയുടെ കുടല്‍ ഒഴിവാകാണം. ഐസ് ഇടുംബോള് 1:1 രീതിയില്‍ ഐസ് മീന്‍ എന്നിങ്ങനെ മിക്സ് ആക്കി വേണം ഇടാന്‍. തുരുംബ് വരുന്ന പാത്രങ്ങളില്‍ മത്സ്യം ഇടാതെ ഇരിക്കുക കൂടാതെ കഴുക ബുദ്ധിമുട്ട് ഉള്ള മുള കൊണ്ട് ഉള്ള കുട്ടകള്‍ ഒഴിവാക്കുക. പ്ലാസ്റ്റിക് കുട്ടകളും ക്രേറ്റ്കളും ആണ് മത്സ്യം സൂക്ഷിക്കാന്‍ ഉത്തമം. രോഗങ്ങള്‍ ഉള്ളവര്‍ മത്സ്യം നേരിട്ടു കായ്കര്യം ചെയ്യുന്നത് ഒഴിവാക്കുക കൂടാതെ ക്ലോറിന്‍ ഉപയോഗിച്ച് ശുദ്ധമായ ജലം ഉപയോഗിച്ച് മത്സ്യം കഴുകി സൂക്ഷിക്കാം.
| Comment | Author | Date |
|---|---|---|
| Be the first to post a comment... | ||