മൃഗങ്ങളില്‍ നിന്നും മൃഗങ്ങളിലേക്കും അത്പോലെ തന്നെ മനുഷ്യരിലേക്കും പകരുന്ന ഒരു സാംക്രമിക രോഗമാണ് ബ്രൂസെല്ലോസ്സിസ്. ഈ രോഗം എളുപ്പത്തില്‍ കണ്ടു പിടിക്കാന്‍ ബുദ്ധിമുട്ടാണ് 6 മാസത്തിനു മുകളില്‍ ഉള്ള പശുക്കളില്‍ ഗര്‍ഭം അലസുമ്പോള്‍ ആണ് ഈ രോഗം സംശയിക്കേണ്ടത്. രോഗം വന്ന പശുക്കളില്‍ വീണ്ടും ചിന പിടിക്കുവാന്‍ താമസം കാണുന്നു. തീറ്റ എടുക്കാന്‍ ഉള്ള ബുദ്ധിമുട്ട് പോലെ ഉള്ള മറ്റ് ലക്ഷണങ്ങളും ഈ രോഗത്തിനും കാണുന്നു. രോഗം വരാതെ ഇരിക്കാന്‍ തൊഴുത്തും പരിസരവും ആന്‍റിബാക്ടീരിയല്‍ ലായനികള്‍ ഉപയോഗിച്ച് വൃത്തിയാക്കുക, പൊട്ടാസ്യംപേര്‍മാഗ്നേറ്റ് ലായനി ഉപയോഗിച്ച് വൃത്തിയാക്കുകയും കുമ്മായം വിതറുകയും ചെയ്യാം. രോഗം സ്ഥിരീകരിച്ചാല്‍ ഉടനെ ചികില്‍സ നല്‍കേണ്ടത് ആണ്. ഈ രോഗം വരാതെ ഇരിക്കാന്‍ ഉള്ള പ്രതിരോധ വാക്സിന്‍ ലഭ്യമാണ്.
Comment | Author | Date |
---|---|---|
Be the first to post a comment... |
Copyright © 2025 Reliance Foundation. All Rights Reserved.