മത്സ്യബന്ധനത്തില്‍ ജീവന്‍രക്ഷാ ഉപകരണങ്ങള്‍ ഉപയോഗിക്കേണ്ട രീതി

മത്സ്യബന്ധനത്തില്‍ ജീവന്‍രക്ഷാ ഉപകരണങ്ങള്‍ ഉപയോഗിക്കേണ്ട രീതി; ജീവന്‍രക്ഷാ ഉപകരണങ്ങളില്‍ പ്രധാനം ആണ് ലൈഫ് ബോയ് അഥവാ ലൈഫ് റിങ്ങ് ഇത് എല്ലാ ബോട്ടിലും ഉണ്ടായിരിക്കേണ്ടത് ആണ്. ഇത് ഉപയോഗിക്കുന്നതിലൂടെ 24 മണിക്കൂര്‍ വരെ വെള്ളത്തില്‍ പിടിച്ച് നില്‍ക്കന്‍ സാധിയ്ക്കും. ആധുനികമായ ലൈഫ് ബോയ് കളില്‍ ഇപ്പോള്‍ രണ്ടു മണിക്കൂര്‍ വരെ ഉപയോഗിക്കാവുന്ന ടോര്‍ച്ച് ഉള്‍പ്പെടെ കണ്ടു വരുന്നു, കൂടാതെ ഇതില്‍ പ്രകാശം പ്രതിഭലിപ്പിക്കുന്ന ഫ്ലൂറസെന്റ് വസ്തുക്കള്‍ ഉള്ളതിനാല്‍ മറ്റുള്ളവര്‍ക്കും കാണാന്‍ സഹായം ആകുന്നു. ഇതിന്‍റെ ഒപ്പം വിസില്‍ ഉണ്ടാവും,  ആധുനികമായ ലൈഫ് ബോയ്കളില്‍ ഓട്ടോമാറ്റിക് സ്മോക്കിങ് അഥവാ വെള്ളത്തില്‍ ഇടുംബോള് സ്മോക് വരുന്ന രീതിയില്‍ കണ്ട് വരുന്നു. രണ്ടാമത് ആയുള്ള സുരക്ഷാ ഉപകരണം ആണ് ലൈഫ് ജാക്കറ്റ് ഒരു ബോട്ടില്‍ എത്ര ആളുകള്‍ ഉണ്ടോ അത്ര ലൈഫ് ജാക്കറ്റ് നിര്‍ബന്ധം ആണ് ഇതും 24 മണിക്കൂര്‍ വരെ വെള്ളത്തില്‍ ഹോള്‍ഡ് ചെയ്യാന്‍ സഹായിക്കും. അപകടം പറ്റിയവരെ രക്ഷിക്കാന്‍ വല പോലുള്ള ഉപകരണങ്ങള്‍ ലഭ്യമാണ് ഇത് ഉപയോഗിച്ച് അപകടം പറ്റിയവരെ വെള്ളത്തില്‍ നിന്നും രക്ഷിക്കാന്‍ സാധിയ്ക്കും.

Content Files
Content Comments
Likes Dislikes
Comment Author Date
Be the first to post a comment...
Content Tags