സൂര്യപ്രകാശം, അന്തരീക്ഷ ഊഷ്മാവ്, അന്തരീക്ഷ മര്‍ദം, കാറ്റ്, മഴ തുടങ്ങിയ പ്രതിഭാസങ്ങള്‍ പശുക്കളുടെ ആരോഗ്യത്തെയും ഉല്‍പാതന ക്ഷമതയേയും ബാധിക്കുന്നു. കൂടാതെ മറ്റ് മൃഗങ്ങളില്‍ നിന്നും ഉള്ള സംരക്ഷണം പശുക്കള്‍ക്ക് കൊടുക്കേണ്ടതും ഉണ്ട്. പശു തൊഴുത്തില്‍ പ്രധാന ശ്രദ്ധ നല്കേണ്ടത് തറ പൂര്‍ണ്ണ വൃത്തിയും, ഉണങ്ങിയതും ആയിരിക്കണം. തറയില്‍ റബ്ബര്‍ മാറ്റ് ഇടുന്നത് നല്ലതാണ്. തറയ്ക്ക് ചെറിയ ചെറിവും ഉള്ളത് നല്ലതാണ്. പശുക്കള്‍ക്ക് കുടിക്കാന്‍ വെള്ളം കിട്ടുന്ന പാത്രങ്ങള്‍ നല്കണം. തൊഴുത്തില്‍ പിന്‍ ഭാഗത്ത് ചെറിയ നീര്‍ ചാല് കൊടുക്കുന്നതു വെള്ളം ഒഴുകി പോകാന്‍ സഹായിക്കും. ചാണക കുഴി തൊഴുത്തില്‍ നിന്നും കുറച്ചു മാറി ആയി ഇരിക്കുന്നത് ആണ് നല്ലത്. രാവിലെയോ വൈകിട്ടോ ചെറിയ രീതിയില്‍ സൂര്യ പ്രകാശം അടിക്കുന്ന രീതിയില്‍ തൊഴുത്ത് നിര്‍മ്മിക്കുന്നത് നല്ലതാണ്. തൊഴുത്തില്‍ ചെറിയ വാതില്‍ ഉള്ളത് നല്ലതാണ് ഇത് തൊഴുത്തില്‍ കീരി പോലുള്ള ജീവികള്‍ കയറി അതില്‍ നിന്നും പെയ് വിഷ ബാധ ഉണ്ടാകുന്നത് തടയാം. ചാണകവും മൂത്രവും അപ്പപ്പോള്‍ തന്നെ തൊഴുത്തില്‍ നിന്നും മാറ്റുന്നതിലൂടെ രോഗങ്ങള്‍ പകരുന്നത് കുറയ്ക്കാം.
| Comment | Author | Date |
|---|---|---|
| Be the first to post a comment... | ||
Copyright © 2026 Reliance Foundation. All Rights Reserved. Terms & Conditions. Privacy Policy.