കോഴി ഇറച്ചിയും മുട്ടയും ആരോഗ്യത്തിന് ഏറ്റവും പ്രധാനപെട്ട പോഷക വസ്തുക്കള്‍ ആണ്. ഒന്നോ രണ്ടോ കോഴികളെ വീട്ടില്‍ വളര്‍ത്തുന്നതിലൂടെ കുട്ടികള്‍ക്ക് മാനസിക ഉല്ലാസം ലഭിക്കുകയും വീട്ടമ മാര്‍ക്ക് ഒഴിവ് സമയം ചിലവാക്കുന്നതിലൂടെ വീട്ടിലേയ്ക്ക് ആവശ്യമായ മുട്ട ലഭിക്കുകയും ചെയ്യും. ഇപ്പോള്‍ യൂണിവേര്‍സിറ്റികളിലും മാര്‍ക്കറ്റിലും ഒന്നോ രണ്ടോ കോഴികളെ വളര്‍ത്താന്‍ പറ്റുന്ന ചെറിയ കൂടുകള്‍ ലഭ്യമാണ്. ഇതില്‍ വെള്ളം കൊടുക്കാനും മുട്ട ശേഖരിക്കാനും ഉള്ള സൌകര്യങ്ങള്‍ ഉള്‍പ്പെടെ ലഭ്യമാണ്. നാടന്‍ കോഴികളില്‍ മുട്ട ഉല്‍പാതനം വളരെ കുറയ് ആയിരുന്നു എങ്കില്‍ ഇപ്പോള്‍ അതുല്ല്യ, ഗ്രാമശ്രീ, ഗ്രാമ ലക്ഷമി തുടങ്ങിയ ഇനം വളത്തിയാല്‍ വര്‍ഷം 150 മുതല്‍ 210 വരെ മുട്ടകള്‍ ലഭ്യമാവും. ഇതിന് തീറ്റയായി വീട്ടിലെ ഭക്ഷണ സാധനങ്ങളുടെ അവശിഷ്ടം കൊടുക്കാം കൂടാതെ പുറമെ നിന്നും തീറ്റ വാങ്ങി നല്കുകയും ചെയ്യാം. പഞ്ചായത്ത് മുഖേന ഇപ്പോള്‍ കോഴിവളര്‍ത്തലിന് ആയി കോഴിയും കൂടും ഉള്‍പ്പെടെ നല്‍കുന്ന പദ്ധതികള്‍ ലഭ്യമാണ്. വീടുകള്‍ തോറും മുട്ട നല്കിയാല്‍ 10 മുതല്‍ 12 രൂപ വരെ മുട്ടയ്ക്ക് വില ലഭിക്കും.
Comment | Author | Date |
---|---|---|
Be the first to post a comment... |
Copyright © 2025 Reliance Foundation. All Rights Reserved.