റിലയന്‍സ് ഫൗണ്ടേഷൻ നെറ്റ്ഫിഷുമായി ചേര്‍ന്ന് നല്‍കുന്ന നിര്‍ദേശങ്ങള്‍, മത്സ്യബന്ധന ഹാര്‍ബറില്‍ മലിനീകരണം ഒഴിവാക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍: മത്സ്യത്തിന് മികച്ച വില ലഭിക്കുന്നതിനായും മത്സ്യം വാങ്ങി ഉപയോഗിക്കുന്നവര്‍ക്ക് ഗുണം ലഭിക്കുന്നതിനായും മത്സ്യത്തിന്‍റെ ഗുണമേന്മ ഉറപ്പ് വരുത്തേണ്ടത് പ്രധാനമാണ് ഇനിനായി മത്സ്യ ബന്ധന ഹര്‍ബറില്‍ സ്വീകരിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെ എന്നു നോക്കാം. മത്സ്യം കൈകാര്യം ചെയ്യാൻ വൃത്തിയുള്ളതും എളുപ്പത്തിൽ വൃത്തിയാക്കാവുന്നതുമായ പ്ലാസ്റ്റിക് കുട്ടകളും ബോക്സുകളും ഉപയോഗിക്കുക. മത്സ്യം മുറിച്ച് നല്‍കുന്ന രീതി ഹാര്‍ബറിനു ഉള്ളില്‍ തന്നെ ചെയ്യാതെ ഇരിക്കുക. അതുപോലെ രോഗങ്ങള്‍ ഉള്ള ആളുകള്‍ മത്സ്യം കായ്കര്യം ചെയ്യുന്നത് ഒഴിവാക്കുക. മത്സ്യം കഴുകി വൃത്തിയാക്കാന്‍ ശുദ്ധമായ ജലം ഉപയോഗിക്കുക. ഹാര്‍ബറില്‍ ഒന്നര അടി ഉയരത്തില്‍ വൃത്തിയാക്കി ഉണ്ടാക്കിയ സ്ഥലത്ത് മത്സ്യം ലേലം ചെയ്യുക, അതിനു ശേഷം ആ പ്രദേശം വൃത്തിയാക്കുക. മത്സ്യങ്ങള്‍ തറയില്‍ വീഴുന്ന രീതിയില്‍ കയ്കാര്യംചെയ്യാതെ ഇരിക്കുക. ലേല ഹാളിലും പരിസരത്തും പുകവലിക്കുകയോ, മുറുക്കി തുപ്പുകയോ, ഭക്ഷണം കഴിക്കുകയോ ചെയ്യാതെ ഇരിക്കുക. മാലിന്യങ്ങൾ നിക്ഷേപിക്കുന്നത് അതിനായി നിഷ്കര്‍ശിച്ചിട്ടുള്ള സ്ഥലങ്ങളില്‍ മാത്രം ചെയ്യുക.
| Comment | Author | Date |
|---|---|---|
| Be the first to post a comment... | ||