പശുവിനെ തിരഞ്ഞെടുക്കല്‍ : പശുവിനെ തിരഞ്ഞെടുക്കുമ്പോള്‍ പ്രധാനമായും പശുവിന് ശാരീരികമായ പ്രശ്നങ്ങള്‍ ഒന്നും ഇല്ല എന്നു ഉറപ്പ് വരുത്തുക. കാലിന് വളവ്, കുളംബിന്റെ ആകൃതിയില്‍ വ്യത്യാസം എന്നിവ ഉണ്ടോ എന്നു നോക്കുക. അകിടിന്റെ വലിപ്പം നോക്കുക, കൂടാതെ വായില്‍ പല്ലുകള്‍ എല്ലാം ഉണ്ടോ എന്നും നോക്കാം. ഇനം തിരഞ്ഞെടുക്കുമ്പോള്‍ വര്‍ഗ്ഗ ഗുണം നോക്കുക, നാടന്‍, സിന്ധി, HF, ജേര്‍സി എന്നിങ്ങനെ വിവിധ ഇനം ഉണ്ട് അവസായം അനുസരിച്ചു ഇനം തിരഞ്ഞെടുക്കുക. ജേര്‍സി ഇനം പശുവിന് വലിപ്പകുറവും എന്നാല്‍ നല്ല ഉല്‍പാതനം ഉള്ളതും ആയിരിയ്ക്കും.
| Comment | Author | Date |
|---|---|---|
| Be the first to post a comment... | ||