പശുക്കളെ തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

പശുക്കളെ തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍: പശുവിനെ വളര്‍ത്തുന്നത് പ്രധാനമായും പാല്‍ ഉല്‍പാതനത്തിന് വേണ്ടി ആണ്. കൂടുതല്‍ പാല്‍ കിട്ടുന്ന ഇനങ്ങളെ ആണ് തിരഞ്ഞെടുക്കേണ്ടത്, കേരളത്തില്‍ കൂടുതല്‍ ആയി എച്ച്‌എഫ് ഇനവും ജേര്‍സി ഇനം പശുക്കളും ആണ് വളര്‍ത്തുന്നത്. ഇവ തമ്മില്‍ ഉള്ള പ്രധാന വ്യത്യാസം എച്ച്‌എഫ് ഇനത്തിന് പാല്‍ കൂടുതല്‍ ആണ് എങ്കിലും പാലിന്‍റെ കൊഴുപ്പ് കുറവ് ആയതിനാല്‍ വില കുറയാന്‍ സാധ്യതയുണ്ട് കൂടാതെ ഈ ഇനം പശുക്കള്‍ക്ക് ചിന പിടിക്കാന്‍ കാലതാമസവും കാണുന്നുണ്ട്. ജേര്‍സി ഇനം പശുക്കള്‍ക്ക് പാല്‍ കുറവായി കാണുന്നു എങ്കിലും നല്ല കൊഴുപ്പ് ഉള്ള പാല്‍ ലഭിക്കും, ഈ ഇനം പശുക്കള്‍ നമ്മുടെ കലാവസ്ഥയ്ക്ക് അനുയോജ്യവും വളര്‍ത്താന്‍ പൊതുവേ എളുപ്പവും ഉള്ള ഇനം ആണ്. പശുക്കളുടെ പ്രായം നിര്‍ണ്ണയിക്കാന്‍ മുന്നിലെ രണ്ടു പാല്‍പല്ലുകള്‍  പൊഴിഞ്ഞു പോയി മഞ്ഞ നിറത്തില്‍ പുതിയ വീതി ഉള്ള പല്ലുകള്‍ വന്നിട്ടുണ്ട് എങ്കില്‍ രണ്ടു വയസിനു അടുത്തു പ്രായം ഉണ്ട് എന്നു കണക്കാക്കാം. നല്ല തിളക്കവും ഊര്‍ജ്ജ സ്വലതലും ഉള്ള കണ്ണുകള്‍ നല്ല പശുവിന്‍റെ മറ്റൊരു ലക്ഷണം ആണ്. കൂടാതെ തിരഞ്ഞെടുക്കുന്ന പശുവിന്‍റെ അകിട് മറ്റ് പ്രശ്നനങ്ങള്‍ ഒന്നും ഇല്ല എന്നും നോക്കി വേണം തിരഞ്ഞെടുക്കാന്‍. 

Content Files
Content Comments
Likes Dislikes
Comment Author Date
Be the first to post a comment...
Content Tags