പശുക്കള്‍ക്കുള്ള തീറ്റ മിശ്രിതം തയ്യാറാക്കുന്ന വിധം : വിവിധ തരം പിണ്ണാക്കുകളും, തവിടുകളും, ചോളപ്പൊടി, കപ്പപൊടി എന്നിവയും, അല്‍പം ധാതുലവണ മിശ്രിതവും, കറിയുപ്പും, യൂറിയയും എല്ലാം ചേര്‍ത്ത് കര്‍ഷകര്‍ക്ക് സ്വന്തമായി കാലിതീറ്റ നിര്‍മ്മിക്കാം. 100 ഗ്രാം തീറ്റ മിശ്രിതം തയ്യാറാക്കാന്‍ ചോളപ്പൊടി 27 കിലോ, കടലപിണ്ണാക്ക് 30 കിലോ, തേങ്ങാ പിണ്ണാക്ക് 10 കിലോ, ധാതു ലവണ മിശ്രിതം 2 കിലോ, അരിതവിട് 30 കിലോ, ഉപ്പ് 1 കിലോ എന്നിവ ചേര്‍ക്കാം. കവുങ്ങിന്‍ പാള അരിഞ്ഞത് വൈക്കോലിന്‍റെ കൂടെ ദിവസവും 2-3 കിലോ കൊടുക്കാം. കരിമ്പിന്‍ ചണ്ടി, വാഴയില, പിണ്ടി മുതലായവ 15-20 കിലോഗ്രാം വരെ ദിവസവും കൊടുക്കാം. ഗിനി പുല്ല്, നേപ്പിയര്‍, സി ഒ 3, സി ഒ 4 പോലുളള പത്ത് കിലോ നല്ലയിനം പച്ചപുല്ല് നല്‍കി കൊണ്ട് ഒരു കിലോ കാലിതീറ്റ കര്‍ഷകര്‍ക്ക് കുറയ്ക്കാം. കൂടാതെ പയറ് വര്‍ഗ്ഗങ്ങള്‍, ശീമകൊന്ന, അകത്തിചീര, ചെടി മുരിങ്ങ എന്നിവയുടെ ഇലകളും തീറ്റയായി നല്‍കാവുന്നതാണ്. ഇവ ഉപയോഗിക്കുന്നത് വഴി തീറ്റ കുറച്ച് കൂടി സമ്പുഷ്ടമാവുകയും ചെയ്യും.
| Comment | Author | Date |
|---|---|---|
| Be the first to post a comment... | ||
Copyright © 2026 Reliance Foundation. All Rights Reserved. Terms & Conditions. Privacy Policy.