2.5 ലിറ്റര് പാല്‍ ലഭിക്കുന്നതിന് 1 കിലോ തീറ്റ ദിവസവും ആവശ്യമാണ്. പാലിന്‍റെ അളവ് കൂടുതലും കൊഴുപ്പ് കുറവും ആയിരിക്കുമ്പോള്‍ അത് പരിഹരിക്കാന്‍ തീറ്റയില്‍ പോഷകാഹാരങ്ങള്‍ കൊടുക്കണം. കടിഞ്ഞൂല്‍ പ്രസവത്തില്‍ ഉള്ള പശുവിന് തള്ള പശുവിന് ഉണ്ടായിരുന്ന പാലിന്‍റെ അളവ് അനുസരിച്ച് തീറ്റയുടെ അളവ് നിശ്ചയിച്ച് 4-5 ദിവസം കൂടുംബോള് തീറ്റയുടെ അളവ് അര കിലോ വീതം കൂട്ടി കൊടുക്കുന്നതാണ് നല്ലത്. വൈറ്റമിന്‍ സപ്ലിമെന്‍റ് ഡോക്ടറുടെ നിര്‍ദേശ പ്രകാരം നല്കാം.
| Comment | Author | Date |
|---|---|---|
| Be the first to post a comment... | ||
Copyright © 2026 Reliance Foundation. All Rights Reserved.