തൊഴുത്ത് എപ്പോളും വെള്ളം കെട്ടി നില്‍ക്കാത്ത സ്ഥലത്ത് ആയിരിക്കണം. തൊഴുത്തിന്‍റെ തറ മണ്ണില്‍ നിന്നും 40 cm എങ്കിലും ഉയര്‍ന്നു നില്‍ക്കുകയും ചെറിയ ചെരിവും ഉള്ളത് ആയിരിക്കണം. തറ പണിയുമ്പോള്‍ കല്ലുകൊണ്ടോ കൊങ്ക്രീട് ചെയ്തോ നിര്‍മ്മിക്കാം എന്നാല്‍ മിനുസം കൂടുതല്‍ ഉള്ളത് ആകാന്‍ പാടില്ല. കൂടുതല്‍ പാല്‍ ഉള്ള പശുക്കള്‍ക് തറയില്‍ റബ്ബര്‍ മാറ്റ് ഇട്ടു കൊടുക്കാം. വലിയ ജെര്‍സി ഇനം പശുക്കള്‍ക്ക് 1.5 മീറ്റര്‍ മുതല്‍ 1.70 മെറ്റര്‍ വരെ നീളവും 1 മുതല്‍ 1.20 മീറ്റര്‍ വരെ വീതിയും സ്ഥലം ആവശ്യമാണ്. ഒരു പശു നിലവില്‍ ഉള്ളൂ എങ്കിലും 3 പശുവിന് ഉള്ള സ്ഥലം ഇട്ടു തൊഴുത്ത് നിര്‍മ്മിക്കാം. 75cm വീതി എങ്കിലും ഉള്ള പുല്‍ തൊട്ടി ഉണ്ടായിരിക്കണം. തൊഴുത്തിന് പിന്നില്‍ ചാണകം പോകാന്‍ 30 cm എങ്കിലും വീതിയും 6 cm ആഴവും ഉള്ള ചാല് വേണം. തൊഴുത്തിന് നടു ഭാഗത്ത് 3.5 മീറ്റര്‍ എങ്കിലും ഉയരം ഉണ്ടായിരിക്കണം.
| Comment | Author | Date |
|---|---|---|
| Be the first to post a comment... | ||