മത്സ്യത്തിന് മികച്ച വില ലഭിക്കുന്നതിന് ഗുണനിലവാരം ആവശ്യമാണ്. ഗുണനിലവാരം നിലനിര്‍ത്താന്‍ പ്രധാനമായി മത്സ്യം കായ്കര്യം ചെയ്യുമ്പോള്‍ കയ്യില്‍ മണ്ണെണ്ണ , പെയിന്‍റ്, പെട്രോള്‍ തുടങ്ങിയ കെമിക്കല്‍ വസ്തുക്കള്‍ പട്ടിപിടിചിട്ടില്ല എന്നു ഉറപ്പാക്കുക. പിടിച്ച് കൊണ്ട് വരുന്ന മത്സ്യത്തെ നേരിട്ട് തറയില്‍ ഇടാതെ വൃത്തിയുള്ള തറയിലോ ഷീറ്റിലോ മാത്രം ഇടുക. ഹാര്‍ബറില്‍ കൊണ്ട് വന്ന മത്സ്യം ഉടനെ തന്നെ ബോക്സിലെക് മാറ്റുക, ഇത്തരം ബോക്സില്‍ തലേ ദിവസത്തെ മത്സ്യത്തിന്‍റെ അവശിഷ്ടങ്ങള്‍ കാണുവാന്‍ പാടില്ല. ഗുണമേന്‍മ ഉള്ള മത്സ്യമാണോ എന്നു മനസിലാക്കാന്‍ പ്രധാനമായി മത്സ്യങ്ങളുടെ പുറമെ നല്ല തിളക്കം ഉണ്ടോ എന്നു നോക്കുക. കൂടാതെ മത്സ്യം ശരിയായ ഷേപ്പില്‍ ആയിരിക്കും. മത്സ്യത്തിന്‍റെ കണ്ണ് നിറ വ്യത്യാസം ഇല്ലാത്തത് ആയിരിക്കണം, ചുവപ്പും വെളുപ്പും കണ്ണുകള്‍ കേടായ മത്സ്യം ആണ് എന്നു സൂജിപ്പിക്കുന്നു. ചെകിള നല്ല ചുവപ്പു നിറം ഉള്ളത് ആയിരിക്കണം. ചുവപ്പ് നിറം മാറി വരുന്നത് മത്സ്യം കേടായി എന്നതിന്‍റെ ലക്ഷണം ആണ്.
| Comment | Author | Date |
|---|---|---|
| Be the first to post a comment... | ||