വീട്ടുമുറ്റത്തെ കോഴിവളർത്തലില്‍ ഇനം തിരഞ്ഞെടുക്കല്‍

വീട്ടുമുറ്റത്തെ കോഴിവളർത്തലില്‍ ഇനം തിരഞ്ഞെടുക്കല്‍: വീട്ടുമുറ്റത്തു കോഴി വളർത്തുന്ന രീതി ഓരോ സ്ഥലത്തും വ്യത്യസ്തമാണ്. മികച്ച ഇനങ്ങളെ അവതരിപ്പിക്കുന്നതിലൂടെ ഉൽപ്പാദന ശേഷി ഗണ്യമായി മെച്ചപ്പെടുത്താം. അതുല്യ, ഗ്രാമലക്ഷമി, ഗ്രാമപ്രിയ തുടങ്ങിയ സങ്കരയിനങ്ങളെ വളർത്തുക. മുട്ടക്കോഴി ഇനങ്ങളില്‍ 123 ദിവസം കൊണ്ട് വളര്‍ച്ച എത്തുന്ന ഇനം ആണ് അതുല്യ. പൂര്‍ണ്ണ വളര്‍ച്ച എത്തുന്നതോടെ 1.5 കിലോയോളം തൂക്കം എത്തുകയും വര്‍ഷം 280 മുതല്‍ 290 മുട്ടകള്‍ വരെ ലഭിക്കുകയും ചെയ്യുന്നു. 160 ദിവസം കൊണ്ട് വളര്‍ച്ച എത്തുന്ന ഇനം ആണ് ഗ്രാമലക്ഷ്മി. ഇതിന് 1.7 കിലോയോളം തൂക്കം എത്തുകയും 180 മുതല്‍ 200 മുട്ടകള്‍ വരെ ലഭിക്കുകയും ചെയ്യുന്നു. 175 ദിവസം കൊണ്ട് വളര്‍ച്ച എത്തുന്ന ഇനം ആണ് ഗ്രാമപ്രിയ. പൂര്‍ണ്ണ വളര്‍ച്ച എത്തുന്നതോടെ 2 കിലോയോളം തൂക്കം എത്തുകയും 200 മുതല്‍ 225 മുട്ടകള്‍ വരെ ലഭിക്കുകയും ചെയ്യുന്നു.

Content Files
Content Comments
Likes Dislikes
Comment Author Date
Be the first to post a comment...
Content Tags