പശുവിനെ ദൂരെ സ്ഥലങ്ങളില്‍ നിന്നും വാങ്ങുമ്പോള്‍ ഏതൊക്കെ ശ്രദ്ധിക്കണം എന്നു നോക്കാം. നല്ല ഇനം തിരഞ്ഞെടുക്കല്‍ ആണ് പ്രധാനം. കൊമ്പ്, പല്ല് എന്നിവ നോക്കുക. വീതിയുള്ള മഞ്ഞ നിറത്തില്‍ ഉള്ള പല്ല് ഉണ്ടെങ്കില്‍ 5 വയസ് ആയി എന്നു മനസിലാക്കാം. മുമ്പില്‍ 2 പല്ല് ആണ് ഉള്ളത് എങ്കില്‍ 2 വയസായി എന്നര്‍ത്ഥം. വെളുത്ത പല്ല് ആണെങ്കില്‍ ആദ്യത്തെ പ്രസവം ആണെന്ന് കണക്കാക്കാം. 4 സെറ്റ് പല്ല് ഉണ്ടെങ്കില്‍ 4 വയസായി. രോമം മിനുസം ഉള്ളതാണെങ്കില്‍ ആരോഗ്യം ഉള്ള പശു ആണ്. കണ്ണിനു തിളക്കം ഉണ്ടെങ്കില്‍ ആരോഗ്യം ഉണ്ട് എന്നു മനസിലാക്കാം. കറന്നു നോക്കുമ്പോള്‍ പെട്ടെന്ന് പാല്‍ വരുന്നു എങ്കില്‍ രോഗം വരാനുള്ള സാധ്യത കൂടുതല്‍ ആണ്. ചിന ഉള്ളത് ആണ് എന്നു പറഞ്ഞിട്ടുണ്ട് എങ്കില്‍ ചിന ഉണ്ട് എന്ന് ഉറപ്പ് വരുത്തുക. അകിട് ഇറങ്ങിയിട്ടുണ്ടോ എന്ന് നോക്കുക. അകിട് വീക്കം വന്നതാണെങ്കില്‍ അകിടിന് വ്യത്യാസം ഉണ്ടാകും.
| Comment | Author | Date |
|---|---|---|
| Be the first to post a comment... | ||