പശുക്കള്‍ക്ക് പ്രസവത്തോട് കൂടി പാല്‍ ഉല്‍പാതനം കൂടുകയും പാലില്‍ കാല്‍സ്യം കൂടുതല്‍ ആയി ഉള്ളതിനാല്‍ അധികമായി ഉള്ള കാല്‍സ്യം ശരീരത്തില്‍ നിന്നും ഇതിനായി എടുക്കുന്നത് കൊണ്ട് രക്തത്തിലെ കല്‍സ്യത്തിന്റെ അളവ് കുറയുന്നു. ഇതാണ് ക്ഷീരസന്നി രോഗത്തിന് കാരണം. ഈ രോഗം കാല്‍സ്യം കുറച്ചു കൊടുക്കുന്നത് കൊണ്ടല്ല ഉണ്ടാകുന്നത് പകരം കൂടുതല്‍ പോഷകം കൊടുത്താലും ശരീരത്തിന് അത് എടുത്ത് ഉപയോഗിക്കാന്‍ പറ്റാത്ത സാഹചര്യം വരും. ഇത് ഹോര്‍മോണ്‍ പ്രവര്‍ത്തനം കൊണ്ട് ആകാം, കൂടുതല്‍ തവണ പ്രസവിച്ചത് കൊണ്ട് ആകാം. അതുകൊണ്ട് കാല്‍സ്യം കൊടുത്തല്‍ പോലും വീണ്ടും രോഗ ലക്ഷണം വരാം അത് കൊണ്ട് സിരകളിലേക്ക് കാല്‍സ്യവും മഗ്നേഷ്യവും അടങ്ങിയ ലായനി ഇഞ്ചക്ട് ചെയ്യണം. തീറ്റ എടുക്കാന്‍ വിമുഖത കാണിക്കുക, കിടന്നിട്ട് എഴുന്നേല്‍ക്കാന്‍ മടിക്കുകയോ ചെയ്താല്‍ എത്രയും വേഗം സിരകളില്‍ കാല്‍സ്യം കുത്തി വെക്കണം.
| Comment | Author | Date |
|---|---|---|
| Be the first to post a comment... | ||