Kerala Marine Fishing Regulation Act പ്രകാരമുള്ള നിർദ്ദേശങ്ങൾ എന്തൊക്കെയാണ് എന്ന് നോക്കാം. മത്സ്യത്തൊഴിലാളികൾ മത്സ്യബന്ധന സമയത്ത് ഒറിജിനൽ ഐഡി കാർഡ് കൈവശം വയ്‌ക്കേണ്ടതാണ്. ബോട്ടിന്റെ ഒറിജിനൽ രജിസ്‌ട്രേഷൻ പേപ്പർ ഉണ്ടായിരിക്കേണ്ടതാണ്. വംശനാശ ഭീഷണി നേരിടുന്ന ജീവജാലകങ്ങളെ പിടിക്കുന്നതോ വേട്ടയാടുന്നതോ നിരോധിച്ചിരിക്കുന്നു. ബോട്ടുകൾക്ക് ഇൻഷുറൻസ് പരിരക്ഷ നിർബന്ധമായും ഉണ്ടായിരിക്കേണ്ടതാണ്. ആശയവിനിമയത്തിനുള്ള റേഡിയോ സെറ്റുകളും തീ അണയ്ക്കാനുള്ള ഉപകരണങ്ങളും ബോട്ടിൽ സൂക്ഷിക്കേണ്ടതാണ്. സുമഗമായ മത്സ്യബന്ധനത്തിനായി ജി പി എസ് ഉപയോഗിക്കേണ്ടതാകുന്നു. മീൻപിടുത്ത ബോട്ടുകൾ അന്താരാഷ്‌ട്ര സമുദ്ര അതിർത്തികൾ കടക്കാൻ പാടുള്ളതല്ല.
| Comment | Author | Date |
|---|---|---|
| Be the first to post a comment... | ||