ഫൈബർ ബോട്ട് നിർമ്മാണത്തിൽ ബോയൻസി ചേംബർ സാങ്കേതികവിദ്യ നിലനിർത്തുന്നതിൻ്റെ പ്രയോജനങ്ങൾ

റിലയന്‍സ് ഫൗണ്ടേഷൻ, സെൻട്രൽ ഇൻസ്റ്റിട്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി അഥവാ CIFT യുമായി ചേർന്ന് മത്സ്യത്തൊഴിലാളികൾക്കായി നല്‍കുന്ന നിർദേശങ്ങൾ. മത്സ്യബന്ധന വള്ളങ്ങൾ അപകടത്തിൽ പെട്ട് മറിയുമ്പോൾ മുങ്ങി പോവുകയും വള്ളവും, ജീവനും നഷ്ടമാവുകയും ചെയ്യുന്നു. കൂടാതെ കടലിനടിയിൽ മുങ്ങി കിടക്കുന്ന വള്ളങ്ങൾ ജീവജാലങ്ങൾക്കും പരിസ്ഥിതിക്കും ദിരിതം ഉണ്ടാക്കുകയും ചെയ്യുന്നു. വള്ളങ്ങൾ നിർമ്മിക്കുമ്പോൾ മുന്നിലും പിന്നിലും ആയി വെള്ളം കയറാത്ത അടഞ്ഞ രണ്ട് അറകൾ നിർമ്മിക്കുകയാണെങ്കിൽ വള്ളം അപകടത്തിൽ പെട്ട് മറിയുകയാണെകിൽ മുങ്ങി താഴാതെ ഉപരിതലത്തിൽ തന്നെ പൊങ്ങി കിടക്കും. ഇങ്ങനെ നിർമ്മിക്കുന്ന അറകളെ ബോയൻസി ചേംബർ എന്നു പറയുന്നു. അപകടത്തിൽ പെട്ട വള്ളങ്ങൾ ഇങ്ങനെ പൊങ്ങി കിടക്കുകയാണെങ്കിൽ വള്ളങ്ങളെ കണ്ടെത്താനും മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്താനും സാധിക്കും. 

Content Files
Content Comments
Likes Dislikes
Comment Author Date
Be the first to post a comment...
Content Tags