റിലയന്‍സ് ഫൗണ്ടേഷൻ, സെൻട്രൽ ഇൻസ്റ്റിട്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി അഥവാ CIFT യുമായി ചേർന്ന് മത്സ്യത്തൊഴിലാളികൾക്കായി നല്‍കുന്ന നിർദേശങ്ങൾ. അപകട സമയങ്ങളിൽ പലപ്പോഴും വള്ളങ്ങൾ മറിയുമ്പോൾ വള്ളങ്ങൾ ഉപരിതലത്തിൽ കമഴ്ന്നു കിടക്കുകയായിരിക്കും, വള്ളത്തിന്റെ അടി ഭാഗം ഉരുണ്ടത് ആയതിനാൽ അപകടത്തിൽ പെടുന്ന മത്സ്യ തൊഴിലാളികൾക്ക് കമഴ്ന്നു കിടക്കുന്ന വള്ളത്തിൽ എവിടെയും പിടിച്ചു കിടക്കാൻ ബുദ്ധിമുട്ട് ആയിരിക്കും. മത്സ്യബന്ധന യാനങ്ങളുടെ വശങ്ങളിൽ നീളത്തിൽ കൈ പിടികൾ വെക്കുന്നതിലൂടെ അപകട സമയങ്ങളിൽ വള്ളങ്ങൾ മറിയുകയാണെങ്കിൽ കമഴ്ന്നു കിടക്കുന്ന വള്ളങ്ങളുടെ വശങ്ങളിൽ ഉള്ള കൈ പിടികളിൽ പിടിച്ചു കിടക്കാൻ സാധിക്കും. അതിലൂടെ അപകട സമയത്തു ഈ കൈപ്പിടികളിൽ തൂങ്ങി കിടന്ന് രക്ഷപെടാൻ മത്സ്യ തൊഴിലാളികൾക്ക് സഹായമാകും. മത്സ്യബന്ധന വല കൈപ്പിടികളിൽ ഉടക്കാത്ത രീതിയിൽ കൈപ്പിടികൾ പിടിപ്പിക്കാൻ സാധിക്കും.
| Comment | Author | Date |
|---|---|---|
| Be the first to post a comment... | ||