ബോട്ട് എഞ്ചിൻ പ്രവർത്തിപ്പിക്കുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ

റിലയന്‍സ് ഫൗണ്ടേഷൻ മത്സ്യത്തൊഴിലാളികൾക്കായി നല്‍കുന്ന നിർദേശങ്ങൾ.  വള്ളങ്ങളിൽ എഞ്ചിൻ പ്രവർത്തിപ്പിക്കുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ എന്തൊക്കെയെന്ന് നോക്കാം. വള്ളങ്ങളിൽ ഉപയോഗിക്കുന്ന എഞ്ചിനുകളിൽ പ്രധാനമായി 2 സ്ട്രോക്ക് , 4 സ്ട്രോക്ക്  എന്നിങ്ങനെ രണ്ടു തരത്തിൽ ഉള്ള എഞ്ചിൻ ആണ് ഉള്ളത്. ഇതിൽ കൂടുതൽ ആയി ഉപയോഗിക്കുന്നത് 2 സ്ട്രോക്ക്  പെട്രോൾ എഞ്ചിൻ ആണ്. ഇതിൻറെ പ്രത്യേകതകൾ പെട്ടെന്ന്  സ്റ്റാർട്ട് ആകുന്നു,  ഉയർന്ന പവറും വേഗതയും എന്നിവയാണ്. ഇത്തരം എൻജിനിൽ ഓയിൽ കൃത്യമായ അളവിൽ ആവശ്യമാണ്. ഇത് പ്രധാനമായും ഘർഷണം കുറയ്ക്കാൻ, എഞ്ചിൻ തണുപ്പിക്കാൻ, തുരുമ്പ് തടയുന്നതിനായി, വൃത്തിയാക്കൽ എന്നിവയ്ക്കാണ്. ഇത്തരം 2 സ്ട്രോക്ക് പെട്രോൾ എൻജിനിൽ 50 ലിറ്റർ പെട്രോളിന് 1  ലിറ്റർ എൻജിൻ  ഓയിൽ എന്ന അളവിൽ ആണ് ഓയിൽ മിക്സിങ്  വേണ്ടത്.

Content Files
Content Comments
Likes Dislikes
Comment Author Date
Be the first to post a comment...
Content Tags