അവിചാരിതമായ മത്സ്യ ബന്ധനം നിയന്ത്രിക്കൽ

റിലയന്‍സ് ഫൗണ്ടേഷൻ മത്സ്യത്തൊഴിലാളികൾക്കായി നല്‍കുന്ന നിർദേശങ്ങൾ. മത്സ്യബന്ധനം ചെയ്യുമ്പോൾ അവിചാരിതമായി നമ്മൾ പിടിക്കാൻ ഉദ്ദേശിച്ചത് അല്ലാതെ ഉള്ള അനാവശ്യമായ മത്സ്യങ്ങളെ പിടിക്കുന്നത് ഒഴിവാക്കേണ്ടത് ആവശ്യമാണ്. ഇത് കൂടുതൽ ആയി വരുന്നത് ട്രോളിങ് സമയത് ആണ്. ഇങ്ങനെ പിടിക്കുന്നതിലൂടെ ഭാവിയിൽ ആവശ്യമായി വരുന്ന മത്സ്യ കുഞ്ഞുങ്ങൾ, മത്സ്യങ്ങളുടെ മുട്ടകൾ എന്നിവ നശിച്ചു പോകുന്നു. ഇതിനായി നിഷ്‌കർഷിച്ചിട്ടുള്ള വലിപ്പത്തിൽ ഉള്ള മത്സ്യങ്ങളെ മാത്രം പിടിക്കുക. കടലാമ മുതലായ സംരക്ഷിക്ക പെടേണ്ട ജീവികളെ പിടിക്കുന്നത് ഒഴിവാക്കുക ഇതിനായി ടാർട്ടിൽ എക്സ് ക്ലഷൻ ഡിവൈസ് ഉപയോഗിക്കാം. 

Content Files
Content Comments
Likes Dislikes
Comment Author Date
Be the first to post a comment...
Content Tags