പാല് കേട് വരാതെ ഇരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

പാല്‍ ഏറ്റവും വൃത്തിയായി ഉപഭോക്താവിന് ലഭിക്കുക എന്നത് പ്രദാനം ആണ്. പാലില്‍ രോഗാണുക്കള്‍ ഉണ്ടാവാനുള്ള സാധ്യതയും കൂടുതല്‍ ആണ്. ശുജിത്വം ഉള്ള തൊഴുത്ത് ആണ് ഏറ്റവും പ്രധാനം. കറക്കുന്നതിന് മുന്‍പ് അകിട് വൃത്തിയായി കഴുകി തുടച്ച് എടുക്കുക. കൂടാതെ വളരെ നേര്‍പ്പിച്ച പ്പോട്ടാസ്യം പേര്‍ മങ്ങനെറ്റ് ലായനിയില്‍ അകിട് കഴുകുന്നതും രോഗാണുക്കള്‍ ഉണ്ടാകാതെ ഇരിക്കാന്‍ നല്ലതാണ്. കറവ യന്ത്രം ഉപയോഗിക്കുമ്പോള്‍ കറവയ്ക്ക് മുന്‍പും ശേഷവും കറവ യന്ത്രം ശുദ്ധമായ വെള്ളം ഉപയോഗിച്ച് വൃത്തിയായി കഴുകുക. കറക്കുന്ന രീതിയില്‍ നിന്നും ആളില്‍ നിന്നും രോഗാണുക്കള്‍ വരാന്‍ സാധ്യത ഉണ്ട്. രോഗി ആയിട്ടുള്ള തുമ്മുകയും ചീറ്റുകയും ചെയൂന്ന ആളുകള്‍ പശുക്കളെ കറക്കാതെ ഇരിക്കുന്നത് ആണ് നല്ലത്. കറന്ന ശേഷം ഉടന്‍ തന്നെ പാല്‍ തൊഴുത്തില്‍ നിന്നും മാറ്റേണ്ടതാണ്.


 

Content Files
Content Comments
Likes Dislikes
Comment Author Date
Be the first to post a comment...
Content Tags