പച്ചക്കറി കൃഷിയും ചെടികളും മറ്റും വീട്ടുമുറ്റത്തുണ്ടെങ്കിൽ കോഴികൾ അവ നശിപ്പി ക്കാൻ സാധ്യതയുണ്ട്. അടുത്തടുത്ത് വാസസ്ഥലങ്ങൾ ഉളളപ്പോൾ വീടുകളിലെ കോഴികളെ തിരിച്ചറിയാൻ പ്രയാസമാണ്. ഇത്തര ക്കാർക്ക് കോഴിക്കുടിനു ചുറ്റും ഒരു കോഴിക്ക് 5 ചതു രശ്ര അടി എന്ന കണക്കിൽ കമ്പിവേലിയോ പ്ലാസ്റ്റിക്ക് വലയോ കൊണ്ട് വേലികെട്ടിതിരിച്ച് പകൽ സമയം തുറന്നുവിടാം. കോഴിക്കൂടും പരിസരവും പതിവായി തൂത്ത് വൃത്തിയാക്കണം. കൂടുകൾ കാലാകാലങ്ങളിൽ റിപ്പയർ ചെയ്യുകയും കേട് വന്ന ഭാഗങ്ങൾ മാറ്റി സ്ഥാപിക്കുകയും വേണം. പത്തിൽ കൂടുതൽ കോഴിക്കുഞ്ഞുങ്ങളുണ്ടെങ്കിൽ താഴെ അറുക്കപ്പൊടി ഉപയോഗിച്ച് കോൺക്രീറ്റ് തറകളിൽ വളർത്തുന്നതാണ് ഉത്തമം. മുട്ടയുത്പാദനവും വിപണനവുമാണ് ലക്ഷ്യമെങ്കിൽ ഒരു കോഴിക്ക് 2.25 ചതുരശ്ര അടി സ്ഥലം അനുവദിക്കണം.
| Comment | Author | Date |
|---|---|---|
| Be the first to post a comment... | ||
Copyright © 2026 Reliance Foundation. All Rights Reserved. Terms & Conditions. Privacy Policy.