ബ്രോയ്‌ലർ കോഴികൾക്ക് കോഴി വസന്ത വാക്‌സിൻ ആണ് ആദ്യം കൊടുക്കേണ്ടത്. കോഴി വസന്ത രോഗത്തിന് RVS വാക്‌സിൻ 5-7 ദിവസം പ്രായത്തിൽ ഒരു തുള്ളി കണ്ണിലോ മൂക്കിലോ കൊടുക്കണം. ഇതിൻറെ ബൂസ്റ്റർ ഡോസ് 21 ആം ദിവസം കുടിവെള്ളത്തിൽ കൊടുക്കണം. IBD വാക്സിൻ 14 ആമത്തെ ദിവസവും ഇതിൻറെ ബൂസ്റ്റർ ഡോസ് 28 ആം ദിവസം കുടിവെള്ളത്തിൽ കൊടുക്കണം. മുട്ടക്കോഴികൾക്ക് ജനിച്ച ദിവസം തന്നെ മാരെക്സ് രോഗത്തിനെതിരെ ഉള്ള വാക്സിൻ 0.2 മില്ലി കഴുത്തിന് പിറകിൽ എടുക്കണം. കോഴിവസന്തയുടെ വാക്സിൻ 10 ആഴ്ചയിലോ അര കിലോ തൂക്കം ആകുമ്പോൾ RB2B അല്ലെങ്കിൽ RDVK വാക്സിൻ നൽകണം, ഇതിൻറെ ബൂസ്റ്റർ വാക്സിൻ 16 ആഴ്ചയിൽ നൽകണം. കോഴികൾക്ക് വിര മരുന്ന് നൽകിയ ശേഷം വേണം ഈ വാക്സിൻ കൊടുക്കാൻ. മുട്ടക്കോഴികൾക്ക് ഫൗൾ പോക്സ് അഥവാ കോഴി കുരുപ്പ് രോഗത്തിനെതിരെ ഉള്ള വാക്‌സിൻ ചിറകിൻറെ അടിയിൽ നൽകണം.
| Comment | Author | Date |
|---|---|---|
| Be the first to post a comment... | ||
Copyright © 2026 Reliance Foundation. All Rights Reserved.