കന്നുകാലി വളർത്തലിൽ പ്രധാന സാമ്പത്തിക ഘടകം കന്നുകുട്ടികള്‍ പ്രായപൂർത്തിയാകുന്നതും ചിന പിടിക്കുന്നതും ആണ്. കന്നുകാലികളുടെ വ്യത്യസ്ത ഇനങ്ങളിൽ ഇത് വ്യത്യാസപ്പെട്ടിരിക്കുന്നു. പ്രായപൂർത്തിയാകുമ്പോൾ ആരോഗ്യമുള്ള മൃഗം കൃത്യമായ ഇടവേളകളിൽ മദിലക്ഷണം കാണിക്കും. രണ്ട് മദിലക്ഷണം തമ്മിലുള്ള ഇടവേളയുടെ ദൈർഘ്യം 18 മുതല്‍ 21 ദിവസം വരെ ആയിരിക്കും. നല്ല രീതിയില്‍ പരിപാലിച്ച കന്നുകുട്ടി 15 മാസം പ്രായം ആകുമ്പോള്‍ മദിലക്ഷണം കാണിച്ചു തുടങ്ങും ആദ്യത്തെ രണ്ട് ലക്ഷണം ഒഴിവാക്കിയ ശേഷം മൂന്നാമത്തെ തവണ ഇവയെ കുത്തിവെയ്പ്പ് എടുക്കാവുന്നതാണ്. എന്നാല്‍ പ്രസവിച്ച പശു പ്രസവം കഴിഞ്ഞ് രണ്ട് മാസത്തിനു ശേഷം കാണിക്കുന്ന മദി സമയത്ത് തന്നെ കുത്തിവെയ്പ്പ് എടുക്കാം. പശു ഒരു പ്രത്യേക രീതിയില്‍ കരയുന്നതാണ് മദിയുടെ പ്രധാന ലക്ഷണം, കൂടാതെ അഴുക്ക് പോകുക, മറ്റ് പശുക്കളുടെ മേല്‍ ചാടി കായറാന്‍ ശ്രമിക്കുക, തീറ്റ എടുക്കാന്‍ മടി കാണിക്കുക, പാല്‍ ഉല്‍പാതനം കുറയുക എന്നിവയെല്ലാം മദിലക്ഷണം ആകാം. ഇത്തരം ലക്ഷണം കണ്ട് 12 മുതല്‍ 18 മണിക്കൂറിനുള്ളില്‍ കുത്തിവെയ്പ്പ് എടുത്തിരിക്കണം.
| Comment | Author | Date |
|---|---|---|
| Be the first to post a comment... | ||