കോഴികൾക്കുള്ള തീറ്റ തയ്യാറാക്കൽ എങ്ങനെ എന്ന് നോക്കാം. 8 ആഴ്ചവരെയുളള കുഞ്ഞുങ്ങൾക്കു നൽകുന്ന സമീകൃതാഹാര മാണ് സ്റ്റാർട്ടർ തീറ്റ. സ്റ്റാർട്ടർ തീറ്റയിൽ 20 ശതമാനം പ്രോട്ടീൻ അഥവാ മാംസ്യം ഉണ്ടായിരി ക്കണം. വിവിധ കമ്പനികളുടെ തരിരൂപത്തിലും ഗുളിക രൂപത്തിലുമുള്ള തീറ്റ മാർക്കറ്റിൽ ലഭ്യമാണ്. മഞ്ഞച്ചോളം കടലപ്പിണ്ണാക്ക്, എളളിൻപിണ്ണാക്ക്, ഉണക്കക്കപ്പ, ഗോതമ്പ്, നുറുക്ക് അരി, ഉപ്പില്ലാത്ത ഉണക്ക മീൻ, ധാതുലവണ മിശ്രിതം ഇവയൊക്കെ വേണ്ടുന്ന അളവിൽ ചേർത്തു പൊടിച്ചതാണ് സമീകൃത തീറ്റ. ആദ്യത്തെ 2-3 ദിവസം തീറ്റ ഹോവറിനു കീഴിൽ പേപ്പറിലോ ട്രേകളിലോ നൽകാവുന്നതാണ്. അതിനുശേഷം കുഞ്ഞുങ്ങൾക്കുളള ഗ്രിൽ വച്ച് നീണ്ട തീറ്റപാത്രങ്ങൾ ഉപയോഗിക്കാവുന്നതാണ്. 2 ആഴ്ചവരെ ഒരു കോഴികുഞ്ഞിന് 2.5 സെൻ്റീ മീറ്റർ സ്ഥലവും 3 ആഴ്‌ച മുതൽ 4.5 സെന്റീ മീറ്റർ എന്ന നിരക്കിലും സ്ഥലം നൽകണം. തൂക്കിയിടുന്ന തീറ്റപാത്രങ്ങളാണെങ്കിൽ 100 കുഞ്ഞുങ്ങൾക്ക് 12 കിലോഗ്രാം തീറ്റ കൊള്ളുന്ന 36 സെൻ്റീ മീറ്റർ വ്യാസമുളള 3 തീറ്റപ്പാത്രങ്ങൾ വേണം. തീറ്റ പാഴാക്കാതിരിക്കാൻ ആദ്യത്തെ രണ്ടു ദിവസം തീറ്റ പാത്രങ്ങൾ അവയുടെ വക്കുവരെ നിറയ്ക്കുകയും അതിനുശേഷം അര ഭാഗമോ, 2/3 ഭാഗമോ മാത്രമേ നിറയ്ക്കാവൂ. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക റിലയന്‍സ് ഫൗണ്ടേഷൻ ടോള്‍ ഫ്രീ നമ്പര്‍ 18004198800.
| Comment | Author | Date |
|---|---|---|
| Be the first to post a comment... | ||
Copyright © 2026 Reliance Foundation. All Rights Reserved.