പ്രിയ മത്സ്യത്തൊഴിലാളി സുഹൃത്തുക്കളെ, ട്രോളിങ്ങിന് വി ആകൃതിയിലുള്ള ഔട്ടർ ബോർഡുകൾ ഉപയോഗിക്കുന്നതിന്റെ ഗുണം എന്താണ് എന്ന് മനസിലാക്കാം. ട്രോളിംഗ് വലകളിൽ ഔട്ടർ ബോർഡുകൾ സാധാരണയായി ഉപയോഗിക്കുന്നു, പരമ്പരാഗത ഔട്ടർ ബോർഡ് യൂണിറ്റുകൾ ദീർഘചതുരാകൃതിയിലാണ്. പ്രത്യേകം രൂപകൽപ്പന ചെയ്ത വി ആകൃതിയിലുള്ള ഇരട്ട സ്ലോട്ടഡ് ഔട്ടർ ബോർഡ് ഉപയോഗിക്കുന്നത് മൂലം ട്രോളിംഗ് വലയും അനുബന്ധ ഉപകരണങ്ങളും സൃഷ്ടിക്കുന്ന പ്രതിരോധം കുറയ്ക്കുവാൻ കഴിയും. ഇത് മൂലം വല വലിക്കുന്നതിനുള്ള ഇന്ധനം ലാഭിക്കാൻ സാധിക്കും. വി ആകൃതിയിലുള്ള ഇരട്ട സ്ലോട്ടഡ് ഔട്ടർ ബോർഡുകൾ മണിക്കൂറിൽ 2-3 ലിറ്റർ ഡീസലും ഒരു മത്സ്യബന്ധന ദിവസം ഏകദേശം 17 ലിറ്റർ ഇന്ധനവും ലാഭിക്കാൻ സഹായിക്കുന്നു.
| Comment | Author | Date |
|---|---|---|
| Be the first to post a comment... | ||