ആട്ടിൻ കുട്ടികളുടെ പരിചരണത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കൃത്യമായ പരിചരണത്തിൽ ആട്ടിൻ കുട്ടികൾ ആണ് ഭാവിയിൽ നല്ല മാറുന്നത്.  ജനിക്കുന്ന സമയത്തുള്ള ഭാരം പ്രധാനമാണ്  തൂക്കം നോക്കാനുള്ള  സംവിധാനം ഉണ്ടെങ്കിൽ നന്നായിരിക്കും. ഓരോ മാസവും തൂക്കം നോക്കുന്നത് നന്നായിരിക്കും. മലബാറി ഇനം ആടിന് ഒരു മാസം ശരാശരി 3 കിലോ വരെ തൂക്കം കൂടിയിരിക്കും ഇതിൽ കുറവ് ആണ് എങ്കിൽ ആട് വളർത്തൽ നഷ്ട്ടത്തിലേക്ക് പോകും. ശരീര ഭാരം കൂടണം എങ്കിൽ തീറ്റക്രമവും ശ്രദ്ധിക്കണം. ആദ്യത്തെ ഒരു മാസം പൂർണ്ണമായും അമ്മയുടെ പാലിനെ ആശ്രയിച്ചു വേണം വളരാൻ. 15 മുതൽ 20 ദിവസം വരെ ആകുമ്പോൾ ചെറിയ ഇലകൾ കഴിച്ചു തുടങ്ങും. രണ്ടാം മാസവും മൂനാം മാസവും തീറ്റ എടുത്ത് തുടങ്ങുകയും മൂന്ന് മാസത്തിനു ശേഷം പൂർണമായും പാല് കുടിക്കുന്നത് നിർത്തുകയും ചെയ്യുന്നതാണ് നല്ലത്. പുല്ലും പച്ചിലകളും അടങ്ങിയ സമീകൃത തീറ്റ കഴിക്കുന്ന ആടിന് മറ്റു സപ്പ്ളിമെന്റുകൾ ഒന്നും അവശ്യമില്ല. 

Content Files
Content Comments
Likes Dislikes
Comment Author Date
Be the first to post a comment...
Content Tags