പശു വളർത്തലിൽ ബാഹ്യ പരാദങ്ങളെ നിയ്രന്തിക്കൽ

പശുക്കൾക്ക് തൊലിപ്പുറമേ ഉണ്ടാകുന്ന ജീവികളുടെ ആക്രമണം ശ്രദ്ധിക്കേണ്ടത് ആണ്. പൊതുവെ ചെള്ള്, പൊട്ടൻ, വട്ടുണ്ണി, പേൻ എന്നിങ്ങനെ പല പേരുകളിൽ വിളിക്കുന്ന ബാഹ്യ പരാദങ്ങൾ കന്നുകാലികളെ ആക്രമിച്ച കാണുന്നു. വേനൽകാലങ്ങളിൽ ഇവയുടെ ആക്രമണം കൂടുതൽ ആയി കാണുന്നു. തൊലിപ്പുറമേ ചൊറിച്ചിൽ, മുറിവ്, രക്തം കുടിക്കുന്നു എന്നീ പ്രശ്നങ്ങൾ മാത്രം അല്ല ചില ബാഹ്യ പരാദങ്ങൾ രോഗങ്ങളുടെ വാഹകരും ആയി പ്രവർത്തിക്കുന്നു. ഇത്തരം അസുഖങ്ങൾ മറ്റ് കന്നുകാലികളിലേക്കും പകരുന്നു. പുറത്ത് നിന്നും കൊണ്ട് വരുന്ന കന്നുകാലികൾക്ക് ബാഹ്യ പരാദങ്ങൾക്കെതിരെ ഉള്ള ചികിത്സ നൽകിയ ശേഷം ഫാമിൽ പ്രവേശിപ്പിക്കുക. പല തരത്തിൽ ഉള്ള മരുന്നുകൾ പ്രയോഗിക്കാം ഇത് പല കർഷകരും കന്നുകാലികളിൽ പ്രയോഗിക്കുന്നു, എന്നാൽ കന്നുകാലികൾ സ്ഥിരമായി കിടക്കുന്ന തൊഴുത്തിൽ മരുന്ന് പ്രയോഗിക്കാൻ പലപ്പോഴും കർഷകർ ശ്രദ്ധിക്കാറില്ല. പരിസരം കൂടെ വൃത്തിയാക്കുന്ന രീതികളിലൂടെ മാത്രമേ ബാഹ്യ പരാദങ്ങൾക്കെതിരെ ഉള്ള പ്രതിരോധം പൂർണ്ണമാകൂ.


 

Content Files
Content Comments
Likes Dislikes
Comment Author Date
Be the first to post a comment...
Content Tags