മത്സ്യബന്ധന ബോട്ടിൽ ഹാൻഡ് റെയിൽ ഉപയോഗിക്കുന്നത് ഒരു സംരക്ഷണം ആയി ആണ്. കടലിൽ ജോലി ചെയ്യുമ്പോൾ ഹാൻഡ് റെയിൽ അല്ലെങ്കിൽ കൈ വരിയിൽ പിടിച്ച അവർക്ക് നിന്ന് ജോലി ചെയ്യാൻ സാധിക്കും. ബോട്ടിന്റെ ഡക്കിൽ വെള്ളം ഉള്ള സാഹചര്യത്തിലും ബോട്ട് ചെരിയുമ്പോൾ തെറിച്ചു വീഴാതെ സംരക്ഷിക്കാനും ഇത് സഹായിക്കുന്നു. ബോട്ട് അടിപ്പിക്കുമ്പോളും മറ്റും ഇതിൽ പിടിച് അടുപ്പിക്കാനും മറ്റും സാധിക്കും. അപകട സമയങ്ങളിൽ വള്ളങ്ങൾ മറിയുമ്പോൾ വള്ളങ്ങൾ ഉപരിതലത്തിൽ കമഴ്ന്നു കിടക്കുകയായിരിക്കും, വള്ളത്തിന്റെ അടി ഭാഗം ഉരുണ്ടത് ആയതിനാൽ അപകടത്തിൽ പെടുന്ന മത്സ്യ തൊഴിലാളികൾക്ക് വള്ളത്തിൽ എവിടെയും പിടിച്ചു കിടക്കാൻ ബുദ്ധിമുട്ട് ആയിരിക്കും. മത്സ്യബന്ധന യാനങ്ങളുടെ വശങ്ങളിൽ നീളത്തിൽ കൈ പിടികൾ വെക്കുന്നതിലൂടെ അപകട സമയങ്ങളിൽ വള്ളങ്ങൾ മറിയുകയാണെങ്കിൽ കമഴ്ന്നു കിടക്കുന്ന വള്ളങ്ങളുടെ വശങ്ങളിൽ ഉള്ള കൈ പിടികളിൽ പിടിച്ചു കിടക്കാൻ സാധിക്കും. അതിലൂടെ അപകട സമയത്തു ഈ കൈപ്പിടികളിൽ തൂങ്ങി കിടന്ന് രക്ഷപെടാൻ മത്സ്യ തൊഴിലാളികൾക്ക് സഹായമാകും.
| Comment | Author | Date |
|---|---|---|
| Be the first to post a comment... | ||
Copyright © 2026 Reliance Foundation. All Rights Reserved. Terms & Conditions. Privacy Policy.