പൂർണ്ണ ആരോഗ്യമുള്ള ഒരു മൃഗത്തിന് മാത്രമേ പ്രതിരോധ കുത്തിവെയ്പ്പ് നൽകാവൂ. രോഗങ്ങൾ ഉള്ളതോ രോഗാവസ്ഥയിലേക്ക് പോയ്കൊണ്ട് ഇരിക്കുന്നതോ ആയാ ഒരു മൃഗത്തിന് പ്രതിരോധ കുത്തിവെയ്പ്പ് എടുക്കുന്നത് ഗുണത്തെക്കാൾ ഏറെ ദോഷം ആയിരിക്കും ചെയ്യുക. ഒരു പ്രദേശത്തു രോഗം കണ്ടാൽ ആ മൃഗത്തിനോ തൊട്ടടുത്തു നിൽക്കുന്ന മൃഗങ്ങൾക്കോ അടുത്ത പ്രദേശത്തെ മൃഗങ്ങൾക്കോ പ്രതിരോധ കുത്തിവെയ്പ്പ് എടുക്കുന്നത് ഉചിതമല്ല. പ്രതിരോധ കുത്തിവെയ്പ്പ് കഴിഞ്ഞാൽ ശരാശരി 3 മുതൽ 4 ആഴച വരെ സമയം എടുത്ത് ആണ് പ്രതിരോധം ആവുകയുള്ളൂ. ഈ സമയത് മറ്റു രോഗങ്ങൾക്കെതിരെയുള്ള പ്രതിരോധ ശേഷി കുറവ് ആയിരിക്കുകയും ചെയ്യും. പ്രധാനമായി ചെയ്ത വരുന്ന പ്രതിരോധ കുത്തിവെയ്പ്പ് കുളമ്പ് രോഗത്തിന് എതിരെ ആണ്. മഴക്കാലത്തു കണ്ടു വരുന്ന കുരലടപ്പൻ രോഗത്തിനെതിരെ മഴക്കാലം തുടങ്ങുന്നതിനു മുൻപ് തന്നെ വാക്സിൻ എടുക്കണം. ആന്ത്രാക്സ് പോലുള്ള രോഗങ്ങൾക്കെതിരെ മൃഗ സംരക്ഷണ വകുപ്പിന്റെ നിർദേശം അനുസരിച് വാക്സിൻ നൽകാം. മൃഗ സംരക്ഷണ വകുപ്പിന്റെ ലഭ്യമായിട്ടുള്ള വിവരം അനുസരിച്ച ഓരോ സ്ഥലത്തും കാണാൻ സാധ്യതയുള്ള രോഗങ്ങളുടെ സീസൺ അനുസരിച്ച ആയിരിക്കും വാക്സിൻ എടുക്കുന്നത്.
| Comment | Author | Date |
|---|---|---|
| Be the first to post a comment... | ||