ബോയൻസി ചേംബർ അഥവാ നമ്മുടെ വള്ളങ്ങളിൽ മുൻപിലും പിന്നിലും ആയി വായു കടക്കാത്ത അറകൾ നിർമ്മിക്കാൻ സാധിക്കും. ഇങ്ങനെ അറകൾ ഉള്ളത്കൊണ്ട് അപകട സമയങ്ങളിൽ വള്ളങ്ങൾ പൂർണ്ണമായി മുങ്ങാതെ വെള്ളത്തിൽ പൊങ്ങി കിടക്കും ഇങ്ങനെ പൊങ്ങി കിടക്കുന്ന വള്ളങ്ങളിൽ മത്സ്യത്തൊഴിലാളികൾക്ക് പിടിച്ച കിടക്കാനും അവരുടെ ജീവൻ രക്ഷിക്കാനും സാധിക്കും. നിലവിൽ മത്സ്യബന്ധന വള്ളം മുങ്ങുമ്പോൾ വള്ളവും ഉപകരണങ്ങളും വെള്ളത്തിൽ മുങ്ങുകയും അത് സമുദ്രത്തിലെ അടിത്തട്ടിലോ തീരത്തോ കിടക്കുകയും പിന്നീട് ഇത് മറ്റ് മത്സ്യബന്ധന വലകൾക്കു കെടുകാട് വരുത്താനും സാധ്യതയുണ്ട്. അതിനാൽ ബോയസി ചേംബർ അഥവാ വായു അറകൾ ചെറിയ വള്ളങ്ങളിൽ നിർമ്മാണ സമയത് തന്നെ ഉൾപ്പെടുത്തുന്നത് നല്ലതാണ്.
| Comment | Author | Date |
|---|---|---|
| Be the first to post a comment... | ||