കാർഷിക കാലാവസ്ഥ:
• ജില്ലയിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. പരമാവധി താപനില 33°C വരെയും കുറഞ്ഞ താപനില 24°C വരെയും ആയിരിക്കും.
കർഷകർക്കുള്ള നിർദേശങ്ങൾ:
• ഇടിമിന്നലുള്ള സമയത്ത് സുരക്ഷിതമായ സ്ഥലത്തേക്ക് മാറുക.
• മുളകിലെ അഴുകൽ രോഗത്തിന് സ്യൂഡോമോണാസ് അല്ലെങ്കിൽ കോപ്പർ അധിഷ്ഠിത കുമിൾനാശിനി ഉപയോഗിക്കുക.
• വാഴയിലെ സിഗട്ടോക രോഗം തടയാൻ 1% ബോർഡോ മിശ്രിതം അല്ലെങ്കിൽ പ്രൊപ്പിക്കൊണാസോൾ തളിക്കുക.