കന്നുകാലികൾക്ക് പകരുന്ന പകർച്ചവ്യാധികൾ തടയാൻ കന്നുകാലി തൊഴുത്ത് വൃത്തിയാക്കൽ: മൃഗങ്ങളുടെ ശരീരത്തില്‍ പട്ടുണ്ണികള്‍ പെരുകാന്‍ സാധ്യതയുണ്ട്, ഇവ മാരക രോഗങ്ങള്‍ ഉണ്ടാക്കുന്ന പ്രോടോസോവ പോലുള്ള അണുക്കളെ പരത്തുന്ന ജീവകള്‍ ആകുന്നു. കൂടാതെ ഇവ രക്തം ഊറ്റി കുടിക്കുന്നതിനാല്‍ വിളര്‍ച്ച, മൂത്രത്തില്‍ രക്തം, മഞ്ഞപ്പിത്തം എന്നിവയ്ക്കും കാരണമാകാം. രക്തം കുടിച്ചു കഴിഞ്ഞാല്‍ ഇവ താഴെ വീണ് തൊഴുത്തിന്‍റെ തറയിലും ചെറു സുഷിരങ്ങളിലും ആണ് പാര്‍ക്കുക. ഇവയെ നിയന്ത്രിതമായി തീ ഉപയോഗിച്ച് നശിപ്പിക്കുക. പശുവിന്‍റെ ശരീരം മുഴുവന്‍ ആഴ്ചയില്‍ ഒരു തവണ വീതം സൈപെര്‍മെത്രിന്‍ ഒരു മില്ലി രണ്ടു ലിറ്റര് വെള്ളത്തില്‍ കലക്കിയ ലായനിയില്‍ മുക്കിയ കോട്ടണ്‍ ടവ്വല്‍ കൊണ്ട് തുടയ്ക്കുക, സൈപെര്‍മെത്രിന്‍ ഒരു മില്ലി ഒരു ലിറ്റര് വെള്ളത്തില്‍ കലക്കിയ ലായനി തൊഴുത്തിന്‍റെ തറയിലും ചുമരിലും തളിക്കുക. ഈ വിവരങള്‍ റിലയന്‍സ് ഫൗണ്ടേഷൻ കേരള കാര്‍ഷിക സര്‍വകലാശാല പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രവും ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പും സംയുതമായി നല്കുന്നു.
| Comment | Author | Date |
|---|---|---|
| Be the first to post a comment... | ||
Copyright © 2026 Reliance Foundation. All Rights Reserved. Terms & Conditions. Privacy Policy.