മഴക്കാലത്ത് കര്ഷകര്ക്ക് ഏറ്റവും അധികം തലവേദനയുണ്ടാക്കുന്ന ഒരു പ്രശ്നമാണ് തൊഴുത്തിലെ ഈച്ച ശല്യം. കാലികളില് വിവിധ രോഗങ്ങള് പരത്തുന്നതില് ഈച്ചകള്ക്ക് വലിയ പങ്കുണ്ട്. എന്നാല് ചില കാര്യങ്ങള് ശ്രദ്ധിച്ചാല് ഈച്ചശല്യത്തില് നിന്നും ഒരു പരിധി വരെ കാലികളെ സംരക്ഷിക്കാന് സാധിക്കും. തൊഴിത്തിനുളളില് ഈര്പ്പം നിലനില്ക്കാനുളള സാധ്യത പരമാവധി ഇല്ലാതാക്കുക എന്നതാണ് ആദ്യമായി കര്ഷകര് ചെയ്യേണ്ടത്. കൂടാതെ നല്ല വായു സഞ്ചാരവും, ദിവസത്തില് ഒരു നേരമെങ്കിലും സൂര്യപ്രകാശവും ലഭിക്കുന്ന രീതിയില് തൊഴുത്ത് പണിയുക. ഇത് കൂടാതെ മൃഗാശുപത്രിയില് നിന്നും ഈച്ചകളെ നിയന്ത്രിക്കാനാവശ്യമായ താരതമ്യേന സുരക്ഷിതമായ മരുന്നുകള് ലഭിക്കും. ഇത് കര്ഷകര്ക്ക് ഉപയോഗിക്കാം. പല കര്ഷകരും തൊഴുത്തില് ഫാനു പയോഗിക്കുന്നുണ്ട്. ഇതും ഈച്ച ശല്യത്തെ നിയന്ത്രിക്കാന് വളരെ സഹായകമാണ്.
| Comment | Author | Date |
|---|---|---|
| Be the first to post a comment... | ||
Copyright © 2026 Reliance Foundation. All Rights Reserved. Terms & Conditions. Privacy Policy.