മത്സ്യങ്ങള്‍ വൃത്തിയായി കൈകാര്യം ചെയ്യല്‍: മത്സ്യങ്ങള്‍ മത്സ്യ സംസ്കരണ ശാലകളില്‍ എത്തിക്കുന്നത്തു വരെയുള്ള കാര്യങ്ങള്‍ വൃത്തിയായി ചെയ്യേണ്ടത് ആവശ്യമാണ്. ഗുണ നിലവാരം കൂടിയ മത്സ്യങ്ങള്‍ക്ക് മികച്ച വില ലഭിക്കും. ഇതില്‍ ഫിസിക്കല്‍, കെമിക്കല്‍ ബയോളജിക്കല്‍ രീതിയില്‍ ഉള്ള വൃത്തി ആണ് നോക്കേണ്ടത്. ഫിസിക്കല്‍ രീതിയില്‍ മെറ്റല്‍, പ്ലാസ്റ്റിക് തുടങ്ങിയ വസ്തുക്കള്‍ ഇല്ലാതെ എടുത്ത് മാറ്റി വൃത്തി ആക്കാം. കെമിക്കല്‍ വസ്തുക്കള്‍ ആയി ഇങ്കുബേഷന്‍ ഓയില്‍, മണ്ണെണ്ണ മറ്റ് കെമിക്കല്‍ വസ്തുക്കള്‍ മത്സ്യങ്ങളുടെ ദേഹത്തോ മത്സ്യങ്ങള്‍ സൂക്ഷിക്കുന്ന ബോക്സിലോ, ബോട്ടിന്റെ ഡെക്കിലോ ഇല്ല എന്നു ഉറപ്പ് വരുത്തണം. ബയോളജിക്കല്‍ ഗുണനിലവാരം നിലനിര്‍ത്താന്‍ മത്സ്യങ്ങള്‍ കയ്കാര്യം ചെയ്യുന്ന സമയം കയ്യില്‍ കായ്യുറ ധരിക്കുക, പിടിച്ച മത്സ്യങ്ങളെ വൈകാതെ തന്നെ ബോക്സിലേക്ക്മാറ്റുകയും കൃത്യമായ അളവില്‍ ഐസ് ഇടുകയും ചെയ്യുക. അതുപോലെ മത്സ്യങ്ങള്‍ വൃത്തിആക്കുമ്പോള് നല്ല ജലം ഉപയോഗിച്ച് കഴുകി വൃത്തിയാക്കുക.
| Comment | Author | Date |
|---|---|---|
| Be the first to post a comment... | ||