റിലയന്‍സ് ഫൗണ്ടേഷൻ നെറ്റ്ഫിഷുമായി ചേര്‍ന്ന് നല്‍കുന്ന നിര്‍ദേശങ്ങള്‍: കുറഞ്ഞ മൂല്യവും ചെറിയ വലിപ്പവും ഉള്ള ഒരു വലിയ അളവ് മത്സ്യങ്ങൾ ട്രോളിംഗ് സമയത്ത് ലഭിക്കുന്നു, ഇനങ്ങനെ കുഞ്ഞു മത്സ്യങ്ങള്‍ പിടിക്കുന്നതിലൂടെ ഭാവിയില്‍ മത്സ്യ സമ്പത്ത് കുറയുന്നു. ചെറു മത്സ്യങ്ങളെ പിടിക്കുന്നത് ഒഴിവാക്കാൻ ചതുര വലകൾ ഉപയോഗിക്കുക. ഡയമണ്ട് നെറ്റ് ഉപയോഗം പരമാവധി കുറയ്ക്കുക. ചെറിയ ആയാസം ആവശ്യം ഉള്ളതും തിരഞ്ഞെടുത്ത മത്സ്യങ്ങളെ മാത്രം പിടിക്കാന്‍ പറ്റുന്നതുമായ ഗില്‍നെറ്റ്, ലോങ് ലൈനര്‍ തുടങ്ങിയ വലകള്‍ ഉപയോഗിക്കുക. മത്സ്യബന്ധനത്തിൽ അനുവദനീയമായ കണിവലിപ്പം ഉള്ള വലകൾ ഉപയോഗിക്കുക. കുഞ്ഞു മത്സ്യങ്ങളെ പിടിച്ച് ഹാര്‍ബറില്‍ കൊണ്ടുവന്ന ശേഷം അവയെ കടലില്‍ ഉപേക്ഷിക്കുന്നത് ഒഴിവാക്കുക. കുഞ്ഞു മത്സ്യങ്ങളെ പിടിക്കുന്നതില്‍ നിന്നും മറ്റ് മത്സ്യതൊഴിലാളികളെ പിന്‍തിരിപ്പിക്കുക. വംശനാശഭീഷണി നേരിടുന്ന മത്സ്യങ്ങളെ ഒരിക്കലും പിടിക്കരുത്. മത്സ്യബന്ധനത്തിന് നിരോധനം ഉള്ളതും മത്സ്യങ്ങള്‍ പ്രജനനം നടത്തുന്നതുമായ സ്ഥലങ്ങളില്‍ മത്സ്യബന്ധനം നടത്താതെ ഇരിക്കുക.
| Comment | Author | Date |
|---|---|---|
| Be the first to post a comment... | ||